National
ഡല്‍ഹിയില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 9.04 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കാണ് പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെതുടര്‍ന്ന് കെട്ടിടങ്ങള്‍ കുലുങ്ങി. താമസക്കാര്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
---- facebook comment plugin here -----