National
ടോള്‍ പ്ലാസ കടക്കാന്‍ ഇനി ചിലവേറും; ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു
വര്‍ധന ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
ന്യൂഡല്‍ഹി | ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ധന ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
അന്‍പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോള്‍പ്ലാസകള്‍ കടക്കാം എന്നതാണ ഇതിന്റെ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എന്‍ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്. ദേശീയ പാതകളിലും ദേശീയ എക്‌സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്.







