Connect with us

Kerala

കരൂര്‍ ദുരന്തം: വിജയ് വീണ്ടും സി ബി ഐക്ക് മുന്നില്‍ ഹാജരായി

മൂന്നാം തവണയാണ് വിജയിയെ സി ബി ഐ ചോദ്യം ചെയ്യുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടന്‍ വിജയ് വീണ്ടും സി ബി ഐക്ക് മുന്നില്‍ ഹാജരായി. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. മൂന്നാം തവണയാണ് വിജയിയെ സി ബി ഐ ചോദ്യം ചെയ്യുന്നത്. മുന്‍പ് ജനുവരി 12,19 തീയതികളില്‍ വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നാണ് കരൂരില്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ചത്. പിന്നാലെ ഒരുമാസത്തിന് ശേഷം സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. കരൂര്‍ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്.

Latest