Kerala
കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
വിന്റോയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു
കല്‍പറ്റ |കഴിഞ്ഞ ദിവസം മുതല്‍ കാണാതായ യുവാവിനെ വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം വെള്ളക്കെട്ടില്‍മരിച്ച നിലയില്‍ കണ്ടെത്തി. തരിയോട് ആലയ്ക്കല്‍ വിന്റോ ജോസഫ് (43) ആണ് മരിച്ചത്. പരേതനായ ജോസഫ്-അമ്മിണി ദമ്പതികളുടെ മകനാണ്.
വിന്റോയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
---- facebook comment plugin here -----





