Connect with us

Kerala

നടി അന്‍സിബയുടെ ആരോപണം; ഗൂഢാലോചന സംശയിക്കുന്നുവെന്ന് ശ്വേത മേനോന്‍

ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല

Published

|

Last Updated

കൊച്ചി |  നടന്‍ ടിനി ടോമിനെതിരായ നടി അന്‍സിബയുടെ ആരോപണത്തില്‍ പ്രതികരിച്ച് താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോന്‍. പരാതി ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നുമായിരുന്നു ശ്വേത മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞത്

ഇന്ന് മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോള്‍ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്‍സിബയെ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് .അമ്മയുടെ രീതിക്ക് അനുസരിച്ച് പരാതി പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.

അന്‍സിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തില്‍ പോലും പരാമര്‍ശിച്ചിരുന്നില്ല. പോലീസില്‍ നല്‍കിയ പരാതിയെ കുറിച്ച് മാത്രമാണ് അന്‍സിബ തന്നോട് സംസാരിച്ചത്.

സംഘടനയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞിരുന്നു. അന്‍സിബയെ കേള്‍ക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത പറഞ്ഞു

 

---- facebook comment plugin here -----

Latest