Connect with us

Kerala

മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു; കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കെഎസ് ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. ഇടുക്കി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെതിരെയാണ് നടപടി. പൊതുജന മധ്യത്തില്‍ സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടേയും അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതിനാണ് നടപടി.്

മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുനില്‍കുമാര്‍, മുഖ്യമന്ത്രിയെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതിനായി മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തി. തുടര്‍ന്നാണ് സുനില്‍കുമാറിനെ അന്വേഷണവിധേയമായി അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനത്തിലാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

 

Latest