Kerala
കൗണ്‍സിലിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റില്‍
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് രക്ഷിതാക്കള്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്
കൊല്ലം | കൗണ്‍സിലിംഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാര(69)നാണ് അറസ്റ്റിലായത്.
ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയോടൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിംഗിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിംഗ് എന്ന വ്യാജേനയായിരുന്നു പീഡനം.
പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൗണ്‍സിലിംഗിന് എത്തിയ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതി എടുത്തു. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് രക്ഷിതാക്കള്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.







