International
നേപ്പാളില്‍ വാഹനാപകടം; ഏഴ് ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചു
മനകമന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്
കാഠ്മണഡു | നേപ്പാളിലെ ഗൂര്‍ഖ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യന്‍ തീര്‍ഥാടകര്‍ മരിച്ചു.മനകമന ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു.
പരുക്കേറ്റവരില്‍ 2 പേര്‍ നേപ്പാള്‍ സ്വദേശികളാണ്. ഇവരെ ചിത്വാന്‍ ജില്ലയിലെ ഭരത്പൂരിലെ ചിത്വാന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷാഹിദ് ലഖന്‍ പഞ്ചായത്തിലെ കാന്താര്‍ എന്ന് സ്ഥലത്ത് വെച്ച് വാഹനം കൊക്കയിലേക്ക് മറയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രാജ് കുമാര്‍ ശ്രേഷ്ഠ പറഞ്ഞു
---- facebook comment plugin here -----






