National
ഇന്ദിരാ ഗാന്ധിയേയും അടിയന്തരാവസ്ഥയേയും രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍
ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകമാക്കി.

ന്യൂഡല്‍ഹി | ഇന്ദിരാഗാന്ധി രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായാണ് തരൂരിന്റെ ലേഖനം.
ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകമാക്കി. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥക്കേ കഴിയൂ എന്ന് ഇന്ദിര ശഠിച്ചു. തടങ്കലിലെ പീഡനവും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും പുറം ലോകം അറിഞ്ഞില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും പ്രതിപക്ഷവും തടവിലായി എന്നും ലേഖനത്തില്‍ പറയുന്നു.
ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരതയുടേതായി. അന്നത്തെ സര്‍ക്കാര്‍ ഈ നടപടികള്‍ ലഘൂകരിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയേയും അവരുടെ പാര്‍ട്ടിയേയും പുറത്താക്കി ജനം രോഷം പ്രകടിപ്പിച്ചു. ഇന്നത്തേത് ജനാധിപത്യ ഇന്ത്യയാണെന്നും കൂടുതല്‍ ആത്മവിശ്വാസവും അഭിവൃദ്ധിയും നേടിയിരിക്കുന്നുവെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.
നേരത്തെ നരേന്ദ്ര മോദിയേ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകളുടെ പേരില്‍ ശശി തരൂര്‍ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയാവാന്‍ തനിക്കാണു പിന്തുണ കൂടുതല്‍ എന്നു വെളിപ്പെടുത്തുന്ന സര്‍വേ ഫലം പുറത്തുവിട്ടുകൊണ്ട് തരൂര്‍ ദുരൂഹമായ നീക്കം തുടരുന്നതിനിടെയാണ് സംഘരപിവാര്‍ കൈയ്യടി കിട്ടുംവിധം ഇന്ദിരാഗാന്ധിക്കെതിരായ പരാമര്‍ശം. സംഘപരിവാര്‍ പിന്തുണയോടെ കോണ്‍ഗ്രസ്സിനകത്തുനിന്നുകൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിനാണ് തരൂര്‍ കരുക്കള്‍ നീക്കുന്നത് എന്നാണ് സൂചനകള്‍ വക്തമാക്കുന്നത്.