Kerala
കാറിടിച്ച് കാല്‍നടയാത്രികയായ യുവതി മരിച്ചു
കൈമിളഴികത്ത് വീട്ടില്‍ അശോകന്‍-രമ ദമ്പതികളുടെ മകള്‍ ഐശ്വര്യ അശോകന്‍ (22) ആണ് മരിച്ചത്.

പത്തനംതിട്ട | കാറിടിച്ച് കാല്‍നടയാത്രികയായ യുവതി മരിച്ചു. മണ്ണടി ദേശം കല്ലുംമൂട് കൈമിളഴികത്ത് വീട്ടില്‍ അശോകന്‍-രമ ദമ്പതികളുടെ മകള്‍ ഐശ്വര്യ അശോകന്‍ (22) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയും ഇവരുടെ കുഞ്ഞും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം സി റോഡില്‍ ഏനാത്ത് മിസ്മ ആശുപത്രിയ്ക്കു സമീപത്താണ് അപകടം.
കുളക്കട ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഐശ്വര്യയും കൂടെയുള്ളവരും. സഹോദരങ്ങള്‍: അനന്തു, പരേതയായ ആര്യ.
---- facebook comment plugin here -----