National
അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന്; 11 ഇന്ത്യക്കാരെ ശ്രീലങ്ക അറസ്റ്റ് ചെയ്തു
ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
കൊളംബോ | അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ശ്രീലങ്കന്‍ നാവികസേന വക്താവ് കമാന്‍ഡര്‍ ബുദ്ധിക സമ്പത്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നലെ രാത്രി കാങ്കേശന്തുറൈ ഭാഗത്ത് വച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി അവരെ മൈലാഡി ഫിഷറീസ് ഇന്‍സ്‌പെക്ടറേറ്റിലേക്ക് എത്തിച്ചതായാണ് വിവരം.
---- facebook comment plugin here -----


