Kerala
റിപബ്ലിക് ദിന പരേഡിലേക്ക് കേരളത്തിന്റെ ടാബ്ലോയും
നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പരേഡിലേക്ക് തിരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി | റിപബ്ലിക് ദിന പരേഡിലേക്ക് കേരളത്തിന്റെ ടാബ്ലോയും. നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടര്‍ മെട്രോയും പ്രമേയമാക്കിയുള്ള ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പരേഡിലേക്ക് തിരഞ്ഞെടുത്തത്.
‘സ്വാതന്ത്ര്യത്തിന്റെ മന്ത്രം വന്ദേമാതരം’, ‘സമൃദ്ധിയുടെ മന്ത്രം ആത്മനിര്‍ഭര്‍ ഭാരത്’ എന്നിവയില്‍ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈന്‍ അവതരിപ്പിക്കണമെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശം.
‘സമൃദ്ധിയുടെ മന്ത്രം ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതയും വാട്ടര്‍ മെട്രോയും കേരളം നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളാണ് ടാബ്ലോ അവതരണത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.



