Kerala
പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സി ഐ; വിവരം ചോര്‍ന്നതോടെ ജാമ്യമൊഴിഞ്ഞു
കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് ജാമ്യം നിന്നത്. സി ഐയുടെ അയല്‍വാസിയാണ് പ്രതി. ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് ജാമ്യം നിന്നതെന്ന് സി ഐ.
കൊല്ലം | പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സി ഐ. സൈബര്‍ സെല്‍ സി ഐ. സുനില്‍ കൃഷ്ണനാണ് ജാമ്യം നിന്നത്.
പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലെ പ്രതിക്കാണ് സി ഐയുടെ സഹായം. കിളിക്കൊല്ലൂര്‍ സ്വദേശി ശങ്കരന്‍കുട്ടിക്കാണ് സി ഐ ജാമ്യം നിന്നത്. സി ഐയുടെ അയല്‍വാസിയാണ് പ്രതി.
ശങ്കരന്‍കുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തിലാണ് ജാമ്യം നിന്നതെന്ന് സി ഐ പറഞ്ഞു. വിവരം ചോര്‍ന്നതോടെ സുനില്‍ കൃഷ്ണന്‍ ജാമ്യം ഒഴിഞ്ഞു.
---- facebook comment plugin here -----



