Connect with us

National

ഹൈദരാബാദിലെ മംഗള ഗൗരി ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം

അപകടം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.

Published

|

Last Updated

ഹൈദരാബാദ്| ജൂബിലി ഹില്‍സിലെ മംഗള ഗൗരി ഷോപ്പിംഗ് മാളില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥപനത്തില്‍ വന്‍ തീപിടുത്തം. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത് കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷോറൂമിനുള്ളിലെ ജീവനക്കാരെ ഉടൻ സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടം നടക്കുമ്പോള്‍ നാല് തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് മൂന്ന് അഗ്‌നിശമന സേനയെത്തി തീ അണച്ചു. നാല് തൊഴിലാളികള്‍ക്കും പരുക്കുകളില്ലെന്ന് പോലീസ് പറഞ്ഞു.