Kerala
നല്ല ഭരണം പ്രതീക്ഷിച്ച് അധികാരത്തിലേറ്റിയ ജനങ്ങളെ മറക്കരുത്: പി എം എ സലാം
സര്‍ക്കാരിനെ പരിശോധിക്കുവാന്‍ സമയമായിട്ടില്ല.
ആലപ്പുഴ | നല്ല ഭരണം പ്രതീക്ഷിച്ച് അധികാരത്തിലേറ്റിയ ജനങ്ങളെ മറക്കരുതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം.
സര്‍ക്കാരിനെ പരിശോധിക്കുവാന്‍ സമയമായിട്ടില്ലെന്നും നല്ല ഭരണവും കൂട്ടായ്മയുമൊക്കെ പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ഈ മുന്നണിയെ അധികാരത്തിലെത്തിച്ചതെന്നും പറഞ്ഞ പി എം എ സലാം, അത് മുന്നണിയിലെ എല്ലാ ഘടകകക്ഷികളും വിസ്മരിക്കരുതെന്നാണ് പറയാനുള്ളതെന്ന് മുന്നറിയിപ്പു നല്കി.
കോണ്‍ഗ്രസ്സ് നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും ഒരുപോലെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിമര്‍ശം ഉയര്‍ന്നതോടെയാണ് മുന്നറിയിപ്പുമായി ലീഗ് രംഗത്തെത്തിയത്.
Content Highlights: P M A Salam has cautioned against forgetting citizens who voted expecting good governance. The statement highlights political accountability and public expectations in Kerala. Broader political reactions and policy discussions continue around governance standards.



