Connect with us

Kerala

വീടിനു സമീപം അറവുമാലിന്യം കൊണ്ടിട്ടതില്‍ പരാതിപ്പെട്ടു; ഓട്ടോ ഡ്രൈവറെ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം തിരുവല്ലൂരിലെ പാച്ചല്ലൂര്‍ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ (43) മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്.

Published

|

Last Updated

തിരുവനന്തപുരം | വീടിനു സമീപം അറവുമാലിന്യം കൊണ്ടിട്ടതിന് പരാതിപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കമലേശ്വരം തോട്ടം മണ്ണാവിളാകം വീട്ടില്‍ രാഹുല്‍ (26), പുത്തന്‍പളളി പുതുവല്‍ പുത്തന്‍വീട്ടില്‍ ഷിഹാസ് (25), പാച്ചല്ലൂര്‍ പാറവിള തെക്കേവിളാകം മേലെ പുത്തന്‍വീട്ടില്‍ റമീസ്ഖാന്‍ (23) എന്നിരാണ് അറസ്റ്റിലായത്. തിരുവനന്തപുരം തിരുവല്ലൂരിലെ പാച്ചല്ലൂര്‍ തോപ്പടി ജങ്ഷന് സമീപം താമസിക്കുന്ന രതീഷിനെ (43) മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. കൈയേറ്റം ചെയ്യുക മാത്രമല്ല, രതീഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ 31-ന് രാത്രി ഒമ്പതരയോടെ പാച്ചല്ലൂര്‍ തോപ്പടിയിലായിരുന്നു സംഭവം. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന രതീഷിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. രതീഷിന്റെ മുഖത്തും നെഞ്ചിലുമുള്‍പ്പെടെ ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്.

ഫോര്‍ട്ട് അസി. കമ്മീഷണര്‍ ബിനുവിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ കെ എസ് മഹേഷ്, അരുണ്‍, എ എസ് ഐ. അനു, സി പി ഒ. കെ കെ ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.