Kerala
ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു; രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ ഡ്രൈവര്‍ അതേ ലോറി കയറി മരിച്ചു
കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്.

മലപ്പുറം| മലപ്പുറത്ത് ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായി. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ ഡ്രൈവര്‍ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. രാവിലെ ഏഴു മണിക്കാണ് അപകടമുണ്ടായത്.
കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയില്‍വച്ചാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
---- facebook comment plugin here -----