Kerala
സര്‍വകലാശാലയില്‍ കയറരുത്; രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന് നോട്ടീസ്
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു.

തിരുവനന്തപുരം | കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ സര്‍വകലാശാലയില്‍ കയറുന്നത് വിലക്കി താത്കാലിക വി സി സിസ തോമസ്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ കയറരുതെന്നാണ് കാണിച്ച് വി സി നോട്ടീസ് നല്‍കിയിരിക്കുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് നോട്ടീസില്‍ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ നല്‍കി.
അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി വ്യക്തമാക്കി.. ഇന്നലെയാണ് അനില്‍ കുമാറിന് നോട്ടീസ് നല്‍കിയത്. അതേസമയം കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ അസാധുവാക്കും. സിന്‍ഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ സിസ തോമസ്, ചാന്‍സിലര്‍ ആയ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതോടെ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ വീണ്ടും സസ്‌പെന്‍ഷനിലാകും.