National
രാജ്യത്തുടനീളം അടുത്ത അഞ്ച് ദിവസത്തേക്ക് താപനില താഴാന്‍ സാധ്യത: ഐ.എം.ഡി
കര്‍ണാടക, തീരദേശ ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും.

ന്യൂഡല്‍ഹി| രാജ്യത്തുടനീളം കനത്ത മഴക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് താപനില താഴാന്‍ സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). പശ്ചിമ ബംഗാള്‍, സിക്കിം, ഉത്തരാഖണ്ഡ്, തെലങ്കാന, തമിഴ്നാട്, പഞ്ചാബ്, ഗോവ എന്നിവ ഉള്‍പ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴ ലഭിച്ചതായി ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇടിയും മിന്നലോടു കൂടിയ വ്യാപകമായ മഴ ലഭിക്കും. മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷ എന്നിവ ഉള്‍പ്പെടെ കിഴക്കന്‍ ഇന്ത്യയുടെ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ട്.
കര്‍ണാടക, തീരദേശ ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കും.