National
സാങ്കേതിക പ്രശ്നം; ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു
ഏകദേശം അഞ്ച് മണിക്കൂറോളം പറന്നതിന് ശേഷമാണ് വിമാനം തലസ്ഥാനത്തേക്ക് മടങ്ങിയത്.
ന്യൂഡല്‍ഹി| 200 ഓളം യാത്രക്കാരുമായി ടോക്കിയോയിലേക്ക് പോയ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാര്‍ കാരണം ഇന്നലെ ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാത്രി 7.20 ഓടെ ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം ഇന്ന് പുലര്‍ച്ചെ 12.45 ഓടെ തിരിച്ചെത്തിയതായി ഡല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏകദേശം അഞ്ച് മണിക്കൂറോളം പറന്നതിന് ശേഷമാണ് വിമാനം ഇന്ന് തലസ്ഥാനത്തേക്ക് മടങ്ങിയതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു.
എല്ലാ യാത്രക്കാരെയും ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ താമസിപ്പിച്ചിട്ടുണ്ട്. ഷെഡ്യൂള്‍ ചെയ്ത വിമാനം വൈകുന്നേരം ഡല്‍ഹിയില്‍ നിന്ന് ടോക്കിയോയിലേക്ക് പുറപ്പെടുമെന്നും യാത്രക്കാരന്‍ കൂട്ടിചേര്‍ത്തു.






