Connect with us

Organisation

തര്‍തീല്‍: ദേര വെസ്റ്റ് ജേതാക്കള്‍

യഥാക്രമം ദേര ഈസ്റ്റ്, നഹ്ദ സെക്ടറുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

Published

|

Last Updated

ദുബൈ | രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ദുബൈ നോര്‍ത്ത് സോണ്‍ സംഘടിപ്പിച്ച ‘തര്‍തീല്‍’ ഖുര്‍ആന്‍ അനുബന്ധ മത്സരങ്ങളില്‍ ദേര വെസ്റ്റ് സെക്ടര്‍ ജേതാക്കളായി. 19 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ എട്ട് സെക്ടറുകളില്‍ നിന്നുള്ള പ്രതിഭകള്‍ പങ്കെടുത്തു. യഥാക്രമം ദേര ഈസ്റ്റ്, നഹ്ദ സെക്ടറുകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഇല്യാസ് തങ്ങള്‍ ലക്ഷദ്വീപ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര മുശാവറ അംഗം കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, റാഷിദ് മൂര്‍കനാട്, അഷ്റഫ് പാലക്കോട്, നൗഫല്‍ അസ്ഹരി, റിയാസ് കെ ബീരാന്‍, ഉമര്‍ നിസാമി ചട്ടഞ്ചാല്‍, ശകീര്‍ കുനിയില്‍, മുജീബ് കോട്ടോപാടം പ്രസംഗിച്ചു.

വിജയികള്‍ക്ക് ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ട്രോഫി വിതരണം ചെയ്തു.

 

---- facebook comment plugin here -----

Latest