Connect with us

Education

തഹ്‌രീള് 2023 മുഅല്ലിം ലീഡേഴ്‌സ് മീറ്റ്

എസ് ജെ എം ജില്ലാ, റെയിഞ്ച് സെക്രട്ടറിമാരാണ് ലീഡേഴ്‌സ് മീറ്റില്‍ സംബന്ധിക്കുക.

Published

|

Last Updated

കോഴിക്കോട് |  ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളിലെ വിദ്യാര്‍ഥികളില്‍ അധിക നൈപുണിയും പഠന തത്പരതയും ചിന്താശേഷിയും വളര്‍ത്തിയെടുക്കുന്നതിനും മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനും മൂന്ന് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താല്‍ വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചു. ഡിസംബറില്‍ നടക്കുന്ന പരീക്ഷാ സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കാനും മുഅല്ലിംകളെ ശാക്തീകരിക്കുന്നതിനും വിവിധ കേന്ദ്രങ്ങളില്‍ തഹരീള് 2023 ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിക്കും.

ആഗസ്റ്റ് 26ന് മഞ്ചേരി ജാമിഅ ഹികമിയ്യയിലും തുടര്‍ന്ന് കോഴിക്കോട്, പാലക്കാട്, എറണാകുളം, കണ്ണൂര്‍, മംഗലാപുരം, ചിക്മാംഗ്ലൂര്‍, ഷിമോഗ എന്നിവിടങ്ങളിലും ലീഡേഴ്‌സ് മീറ്റുകള്‍ നടത്തും. ഈ ജില്ലകളിലെ എസ് ജെ എം ജില്ലാ, റെയിഞ്ച് സെക്രട്ടറിമാരാണ് ലീഡേഴ്‌സ് മീറ്റില്‍ സംബന്ധിക്കുക.

പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ.കെ എം എ റഹീം, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, സി പി സൈതലവി, ഡോ.അബ്ദുല്‍ അസീസ് ഫൈസി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, അബ്ദുർറഹ്മാന്‍ പെരുമണ്ണ ലീഡേഴ്‌സ് മീറ്റിന് നേതൃത്വം നല്‍കും.