Kerala
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മര്‍കസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകി: കാന്തപുരം
കേരളത്തിലെ ആത്മീയ സദസ്സുകളിലും സുന്നി സംഘടനാ വേദികളിലും നിറസാന്നിധ്യമായ തങ്ങളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും പ്രവര്‍ത്തകര്‍ക്ക് വലിയ മാതൃകയാണ്.
		
      																					
              
              
            കോഴിക്കോട് | സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ സാന്നിധ്യവും ഇടപെടലുകളും മര്‍കസിന്റെ മുന്നേറ്റങ്ങളില്‍ വലിയ ഊര്‍ജവും കരുത്തുമായിട്ടുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന അനുസ്മരണ സമ്മേളനവും അഹ്ദലിയ്യയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുപ്പത് വര്‍ഷത്തോളം മലേഷ്യയില്‍ സേവനം ചെയ്ത തങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയ നാളുകളില്‍ തന്റെ പിതാവ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പാത പിന്‍പറ്റി മുഴുസമയവും മത-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. കേരളത്തിലെ ആത്മീയ സദസ്സുകളിലും സുന്നി സംഘടനാ വേദികളിലും നിറസാന്നിധ്യമായ തങ്ങളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും പ്രവര്‍ത്തകര്‍ക്ക് വലിയ മാതൃകയാണെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. അടുത്തിടെ മരണപ്പെട്ട മര്‍കസ് പ്രവര്‍ത്തകരെയും സഹകാരികളെയും സമ്മേളനത്തില്‍ അനുസ്മരിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മേമന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ മുഹമ്മദ് മുസ്ലിയാര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, കെ എം ബഷീര്‍ സഖാഫി, മര്‍സൂഖ് സഅദി സംബന്ധിച്ചു. 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും പൊതുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


