Connect with us

Kerala

പെണ്‍ സുഹൃത്ത് വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് സംശയം; യുവാവിന്റെ മരണത്തില്‍ ദുരൂഹത

അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്.

Published

|

Last Updated

കൊച്ചി |  കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38)ന്റെ മരണത്തിലാണ് ദുരൂഹത. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്‍സില്‍ മരിച്ചത്.

അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പെണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. യുവാവ് ആശുപത്രിയിലായതിന് പിന്നാലെ, വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ 30 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അന്‍സിലിനെ കോതമംഗലത്തെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തന്റെ പെണ്‍സുഹൃത്ത് എന്തോ കലക്കി തന്നിരുന്നതായി ആംബുലന്‍സില്‍വെച്ച് അന്‍സില്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു.

അന്‍സിലിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. സംഭവത്തില്‍ കോതമംഗലം പോലീസ് എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും

Latest