Connect with us

National

അജ്മീർ മുഈനിയ്യ: പത്താം വാർഷികം; ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി മുഖ്യാതിഥിയാകും

പത്താം വാർഷിക ഒമ്പതാം സനദ് ദാന സമ്മേളനം ഈ മാസം മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ അജ്മീർ ശരീഫിലെ മൗണ്ട് ചിശ്തിയിൽ  നടക്കും

Published

|

Last Updated

രാജസ്താൻ/അജ്മീർ ശരീഫ് | രാജസ്ഥാനിലെ അജ്മീർ ശരീഫ് കേന്ദ്രമാക്കി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജാമിഅഃ മുഈനിയ്യയുടെ പത്താം വാർഷിക ഒമ്പതാം സനദ് ദാന സമ്മേളനം ഈ മാസം മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ അജ്മീർ ശരീഫിലെ മൗണ്ട് ചിശ്തിയിൽ  നടക്കും.  സമ്മേളനത്തിൽ  ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യാതിഥിയാകും. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും.

മുജീബ് റഹ് മാൻ നഈമി ആമുഖ ഭാഷണം നടത്തും. സയ്യിദ് അമീനുൽ ഖാദിരി മഹാരാഷ്ട്ര മുഖ്യ പ്രഭാഷണം നടത്തും. മുഫ്തി അയ്യൂബ് ഖാൻ നഈമി സാഹബ് അനുഗ്രഹ ഭാഷണം നിർവ്വഹിക്കും. സയ്യിദ് മെഹ്ദി മിയ ചിശ്തി സാഹബ് അജ്മീർ,  ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി,  രാജസ്താൻ മുഫ്തി  ശേർ മുഹമ്മദ് ഖാൻ സാഹബ്, ശൗകത് നഈമി അൽ ബുഖാരി, സി പി ഉബൈദുള്ള സഖാഫി, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, അജ്മീർ മുഫ്തി  ബഷീറുൽ ഖാദിരി സാഹബ്, മുഹമ്മദ് വഹീദ് നഈമി , മുഫ്തി സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി ,സയ്യിദ് ഹുസൈൻ ശാഹിഖ് മുഈനി പ്രസംഗിക്കും. മുഹമ്മദ് ശരീഫ് പാലി സാഹിബ്  നാത് മെഹ് ഫിലിന്  നേതൃത്വം  നൽകും.

സയ്യിദ് സീതിക്കോയ തങ്ങൾ, ദിൽശാദ് അഹ്‌മദ് കശ്മീർ, മുഫ്തി അഹ്‌മദ് സിയാ നഈമി , മുഫ്തി ബാഖർ അലി നഈമി , എം എൻ കുഞ്ഞഹമ്മദ് ഹാജി, കെ ബി അബ്ദുല്ല ഹാജി ഖത്തർ തുടങ്ങിയവർ സംബന്ധിക്കും. നാനൂറ് പണ്ഡിതർ സനദ് സ്വീകരിക്കുന്ന പ്രസ്തുത പ്രോഗ്രാമിൽ ഹാസിരി, സഹാറ, റൂഹാനി മെഹ്ഫിൽ, പൈറവി, ആഗാസ്, ജൂലൂസ്, ഗ്രാൻ്റ് സിയാറ, ഹൗസല, സർതാജ്, മെഹ്ഫിലെ മുഈനിയ്യ, റോശ്നി, ഉമീദേം , മുഈന കോൺവെക്കേഷൻ, മുഈനിയ്യ കോൺക്ലേവ്, ഗുഫ്തഗു, ജുസ്തജു, കാമിയാബി, ഖുശ് ആംദേദ്, ഖുശ്ഹാലി, ഫിനാൽന തുടങ്ങിയ ഇരുപത് 20 സെഷനുകൾ നടക്കും.

Latest