pala bishop issue
വിവാദ പ്രസ്താവനയില്‍ ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി

കോട്ടയം | വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് സുരേഷ് ഗോപി എം പി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നര്‍ക്കോട്ടിക് ജിഹാദ് എന്ന വൃത്തികെട്ട വാക്ക് തന്നോട് ഉപയോഗിക്കരുത്. ബിഷപ്പ് ഹൗസില്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എം പി. ഭീകരവാദത്തിന് എതിരെ സംസാരിച്ചാല്‍ ഒരു വിഭാഗത്തിനെതിരെ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്ത് ചെയ്യും. കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും രാഷ്ട്രീയക്കാരനായല്ല, എം പി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, എസ് ഐയെ കൊണ്ട് നിര്‍ബന്ധപൂര്‍വം സല്യൂട്ട് ചെയ്യിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത ഭാഷയിലാണ് സുരേഷി ഗോപി പ്രതികരിച്ചത്. രാഷ്ട്രീയം നോക്കിയുള്ള സല്യൂട്ട് പാടില്ല. പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുത്. സല്യൂട്ട് സമ്പ്രദായം ഉണ്ടെങ്കില്‍ ജനപ്രതിനിധി അത് അര്‍ഹിക്കുന്നു. എം പിക്ക് സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ഡി ജി പിയുടെ സര്‍ക്കുലറുണ്ടോയെന്നും ഉണ്ടെങ്കില്‍ അത് കാണിക്കട്ടേയെന്നും സുരേഷ് ഗോപി പറഞ്ഞു.