Connect with us

Kerala

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Published

|

Last Updated

കൊച്ചി| കളമശേരിയില്‍ മരിച്ച സൂരജ് ലാമയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സൂരജ് ലാമ ഇന്ത്യയില്‍ എത്തിയത് മുതല്‍ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളില്‍ അന്വേഷിക്കണ മെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

എസ്‌ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും, പോസ്റ്റ്മോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ല. അതുകൊണ്ട് കൊലപാതക സാധ്യത അന്വേഷിക്കാണമെന്ന് ഹൈക്കോടതി പറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest