National
വഖഫ് ഹരജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും
പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ പുതിയ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കും.
നിയമം പൂര്‍ണമായോ ഏതെങ്കിലും വകുപ്പുകളോ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഖഫ് ബൈ യൂസര്‍ എടുത്തു കളയുന്നത് മുസ്‌ലിംകളുടെ അവകാശം ലംഘിക്കില്ലെന്നാണ് കേന്ദ്ര വാദം.
കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിനെതിരെ വിവിധ സംഘടനകള്‍ സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----