Uae
അബൂദബിയിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം
ഇന്ന് ഉച്ചക്ക് 12 മുതൽ നാളെ ഉച്ചക്ക് രണ്ട് വരെ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (എ ഡി മൊബിലിറ്റി) പ്രഖ്യാപിച്ചു.

അബൂദബി| അബൂദബി നഗരത്തിൽ ഹെവി വാഹനങ്ങൾക്കും ലേബർ ബസുകൾക്കും ഇന്ന് ഉച്ചക്ക് 12 മുതൽ നാളെ ഉച്ചക്ക് രണ്ട് വരെ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (എ ഡി മൊബിലിറ്റി) പ്രഖ്യാപിച്ചു. ബാധിത വാഹനങ്ങളെ സഹായിക്കുന്നതിനായി എ ഡി മൊബിലിറ്റി പ്രദേശത്തിന്റെ ഭൂപടം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പുറത്തിറക്കിയിട്ടുണ്ട്.
വേഗപരിധി കുറച്ചു
അതിനിടെ, അബൂദബിക്കും സ്വൈഹാനും ഇടയിലുള്ള സ്വീഹാൻ റോഡിലെ (ഇ 20) വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു. അബൂദബി ഇൻഡസ്ട്രിയൽ സിറ്റിയെ ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (ഇ 11) വേഗത പരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി പരിഷ്‌കരിച്ചിട്ടുണ്ട്. ഏപ്രിൽ 14 മുതൽ ഇ11 ലെ വേഗപരിധി പ്രാബല്യത്തിൽ വന്നതാണ്. പ്രധാന ഹൈവേകളിലെ നിർബന്ധിത വേഗപരിധി കുറക്കലുകൾ പാലിക്കണമെന്ന് എ ഡി മൊബിലിറ്റി ആവശ്യപ്പെട്ടു.
---- facebook comment plugin here -----