Connect with us

National

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു; തകര്‍ന്നുവീണതായി സംശയം

ഇന്ന് രാത്രി ഏഴോടെ അസമില്‍ വച്ചാണ് സംഭവം. വ്യോമസേന പരിശോധന ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 എം കെ 1 യുദ്ധവിമാനവുമായുള്ള ബന്ധം റഡാറില്‍ നിന്ന് നഷ്ടപ്പെട്ടതായി റിപോര്‍ട്ട്. വിമാനം തകര്‍ന്നു വീണുവെന്നാണ് സംശയിക്കുന്നത്. പ്രതിരോധ വകുപ്പില്‍ നിന്നാണ് ഈ സൂചന പുറത്തുവന്നത്. വ്യോമസേന പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാത്രി ഏഴോടെ അസമില്‍ വച്ചാണ് സംഭവം. വിമാനത്തിന്റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം.

അസമിലെ ജോര്‍ഹട്ട് വ്യോമത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത വിമാനവുമായി രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും വ്യോമസേന അറിയിച്ചു.

 

Latest