Connect with us

Health

ഇനി കയ്പ്പില്ലാതെ പാവയ്ക്ക കഴിക്കാം...

വീട്ടിൽ പാവയ്ക്ക പാചകം ചെയ്യുന്നതിന് മുൻപ് ഈ വഴികൾ പരീക്ഷിച്ചു നോക്കൂ.

Published

|

Last Updated

ല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറി ഇനമാണ് പാവക്ക. എന്നാൽ കയ്പ്പ് ആണ് പ്രശ്നം. പാവയ്ക്കയുടെ കയ്പ്പ് മാറ്റി അവ ആസ്വാദ്യകരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ചില മാർഗങ്ങൾ നോക്കാം.

ഉപ്പിൽ കുതിർക്കാം

പാവയ്ക്ക കഷണങ്ങളായി ഉപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കുക. 30 മുതൽ 60 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നതിലൂടെ ഉപ്പ് കൈപ്പേറിയ നീര് വലിച്ചെടുക്കും. പാചകം ചെയ്യുന്നതിന് മുൻപായി കഴുകിയാൽ മതി.

സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുക

ജീരകം, മല്ലി, മഞ്ഞൾ, ചുവന്ന മുളകുപ്പൊടി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് പാവക്ക പാചകം ചെയ്യുന്നത് കയ്പ്പ് സന്തുലിതമാക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും.

പുളി അല്ലെങ്കിൽ നാരങ്ങാനീര് ഉപയോഗിക്കുക

പാവയ്ക്ക മുറിച്ചതിനു ശേഷം പുളിയുടെ വെള്ളം അല്ലെങ്കിൽ നാരങ്ങാനീര് ചേർത്ത് പതിനഞ്ച് മുതൽ 20 മിനിറ്റ് വരെ മാരിനേറ്റ് ചെയ്യുക. ഈ അസിഡിറ്റി കയ്പ്പ് സന്തുലിതമാക്കാൻ സഹായിക്കും.

തിളപ്പിക്കുക

പാവയ്ക്ക രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ തിളച്ച വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. തുടർന്ന് വെള്ളം ഊറ്റിയെടുത്ത് തണുത്ത വെള്ളത്തിൽ കഴുകുക. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കും.

പഞ്ചസാര അല്ലെങ്കിൽ ശർക്കര

പാവയ്ക്ക പാചകം ചെയ്യുമ്പോൾ അല്പം പഞ്ചസാരയോ ശർക്കരയോ ചേർക്കുന്നത് അതിന്റെ കയ്പ്പ് സന്തുലിതമാക്കും.

ഒരു ഉരുളക്കിഴങ്ങ് ചേർക്കാം

പാവയ്ക്ക പാചകം ചെയ്യുമ്പോൾ ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ് കൂടി ചേർക്കുന്നത് കയ്പ്പ് വലിച്ചെടുക്കാൻ സഹായിക്കും.

വീട്ടിൽ പാവയ്ക്ക പാചകം ചെയ്യുന്നതിന് മുൻപ് ഈ വഴികൾ പരീക്ഷിച്ചു നോക്കൂ…

Latest