Connect with us

Uae

അൽ ബർശ റെസ്റ്റോറന്റിലെ ഗ്യാസ് സ്‌ഫോടനവും തീപ്പിടിത്തവും നിയന്ത്രണവിധേയമാക്കി

തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ‌്.

Published

|

Last Updated

ദുബൈ | മാൾ ഓഫ് എമിറേറ്റ്‌സിന് സമീപം അൽ ബർശയിലെ പേൾ വ്യൂ റെസ്റ്റോറന്റ് ആൻഡ് കഫ്റ്റീരിയയിൽ ഗ്യാസ് ചോർച്ച മൂലം ഉണ്ടായ തീപിടിത്തം ദുബൈ സിവിൽ ഡിഫൻസ്  നിയന്ത്രണവിധേയമാക്കി. സ്‌ഫോടനത്തിൽ റെസ്റ്റോറന്റിന്റെ മുൻഭാഗം തകർന്ന് ജനൽച്ചില്ലുകൾ തെരുവിൽ ചിതറി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ കനത്ത പുക ഉയരുന്നതും തിരക്കേറിയ പ്രദേശത്ത് ജനക്കൂട്ടം നോക്കിനിൽക്കുന്നതും പോലീസ് ഹെലികോപ്റ്റർ ആകാശത്ത് വട്ടമിടുന്നതും കാണാമായിരുന്നു. റെസ്റ്റോറന്റ്സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ ഭാഗങ്ങളിലേക്കും തീ പടർന്നു.

തലശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ‌്. ഇവിടെ ജോലി ചെയ്യുന്ന രണ്ട് മലയാളികൾക്ക് അടക്കം ഏതാനും പേർക്ക് സാരമായ പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest