Uae
ജി സി സി - യു എസ് ഉച്ചകോടിയിൽ അബൂദബി കിരീടാവകാശി പങ്കെടുത്തു
ഗൾഫ് - യു എസ് ഉച്ചകോടിയിൽ ജി സി സി രാജ്യങ്ങളിലെ നേതാക്കളും യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപും പങ്കെടുത്തു.

അബൂദബി| റിയാദിൽ നടന്ന ജി സി സി – യു എസ് ഉച്ചകോടിയിൽ യു എ ഇ പ്രതിനിധി സംഘത്തെ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ നയിച്ചു. പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനെ പ്രതിനിധീകരിച്ച് എത്തിയ ശൈഖ് ഖാലിദിനെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുർറഹ്‌മാൻ ബിൻ അബ്ദുൽ അസീസും മുതിർന്ന സഊദി ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ശൈഖ് ഖലീഫ ബിൻ തഹ്്നൂൻ ബിൻ മുഹമ്മദ് അൽ നഹ്്യാൻ, അലി ബിൻ ഹമദ് അൽ ശംസി, ഖൽദൂൻ ഖലീഫ അൽ മുബാറക്, യൂസഫ് മന അൽ ഉതൈബ, ലാന സാക്കി നുസൈബെ, സൈഫ് സഈദ് ഘോബാഷ്, മറിയം ഈദ് അൽ മുഹൈരി എന്നിവർ ഉൾപ്പെടുന്ന പ്രതിനിധി സംഘം ശൈഖ് ഖാലിദിനൊപ്പമുണ്ടായിരുന്നു. ഗൾഫ് – യു എസ് ഉച്ചകോടിയിൽ ജി സി സി രാജ്യങ്ങളിലെ നേതാക്കളും യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപും പങ്കെടുത്തു.
---- facebook comment plugin here -----