Health
കാൽമുട്ടിന് അല്പം പരിചരണം നൽകാം...
ദിവസം മുഴുവൻ സജീവമായിരിക്കുക, ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക എന്നിവയെല്ലാം നല്ല മാർഗ്ഗമാണ്.

നമ്മുടെ ദൈനംദിന ചലനം സുഗമമാക്കുന്നതിനും ദീർഘകാലത്തെ ശക്തമായ ചലനത്തിനും കാൽമുട്ടുകൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് പ്രത്യേക ശ്രദ്ധയും നൽകണം. കാൽമുട്ടുകളുടെ ആരോഗ്യം നിലനിർത്താനുള്ള ചില മാർഗങ്ങൾ നോക്കാം.
ആരോഗ്യകരമായ ഭാരം
അമിതഭാരം നിങ്ങളുടെ കാൽമുട്ടുകളിൽ സമ്മർദ്ദം വർധിപ്പിക്കുന്നു. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധികൾക്ക് കേടുപാടുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
കാലുകൾ ശക്തിപ്പെടുത്തുക
കാലുകളിൽ ശക്തമായ പേശികൾ നിർമ്മിക്കുന്നത് കാൽമുട്ടിന് മികച്ച പിന്തുണയും സ്ഥിരതയും നൽകുന്നു. അതുകൊണ്ടുതന്നെ കാലുകൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.
സ്ട്രെച്ചിങ് എക്സസൈസ്
കാലുകൾ മൃദുവായി വലിച്ചു നീട്ടുന്നത് വഴക്കം മെച്ചപ്പെടുത്തുകയും കാഠിന്യം കുറയ്ക്കുകയും ചെയ്യും. ഇത് കാൽമുട്ടിന്റെ സന്ധികളെ ചടുലമായി നിലനിർത്താനും സഹായിക്കും.
അനുയോജ്യമായ പാദരക്ഷകൾ
നല്ല കുഷ്യനിങ്ങും ആർച്ച് സപ്പോർട്ടും ഉള്ള പാദരക്ഷകൾ കാൽമുട്ടിന്റെ ശരിയായ വിന്യാസം നിലനിർത്താൻ സഹായിക്കും.
നീന്തലും സൈക്ലിംഗ്
നീന്തൽ സൈക്ലിംഗ് തുടങ്ങിയ കുറഞ്ഞ ആയാസമുള്ള വ്യായാമങ്ങളിലേക്ക് മാറുന്നത് കാൽമുട്ട് സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നു.
ശരിയായ പോസ്ചർ
നിൽക്കുമ്പോഴും ഇരിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരിയായ ശരീര നിലപാലിക്കുന്നത് കാൽമുട്ടുകളിലെ ആയാസം കുറയ്ക്കും.
ഇതുകൂടാതെ ദിവസം മുഴുവൻ സജീവമായിരിക്കുക, ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക എന്നിവയെല്ലാം നല്ല മാർഗ്ഗമാണ്.