Kerala
രാഹുലിൻ്റെ രാജി സ്വയമെടുത്ത തീരുമാനമെന്ന് സണ്ണി ജോസഫ്
നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ല

കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് സ്വയം എടുത്ത തീരുമാനപ്രകാരമാണെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. അദ്ദേഹത്തിൻ്റെ നിലപാട് കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകാന്‍ പാടില്ലയെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാജി വെച്ചുവെന്ന് മാധ്യമങ്ങളുടെ മുമ്പില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ഞാനും മനസ്സിലാക്കിയത്. നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാഹുലിനെതിരെ തനിക്ക് രേഖാമൂലമോ വാക്കാലോ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തില്‍ പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടർന്നാണ് രാജി പ്രഖ്യാപനം രാഹുൽ നടത്തിയത്.