Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ്

രാജി ആവശ്യപ്പെടാന്‍ സി പി എമ്മിനോ ബി ജെ പിക്കോ ധാര്‍മികമായി അവകാശമില്ല

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ സി പി എം രാഹുലിൻ്റെ രാജി ആവശ്യപ്പെട്ടില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു.  എം വി ഗോവിന്ദൻ്റെ പ്രതികരണം താന്‍ കാര്യമായി കേട്ടു.   കോണ്‍ഗ്രസ്സ് തീരുമാനിക്കട്ടെ എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

രാജി ആവശ്യപ്പെടാന്‍ സി പി എമ്മിനോ ബി ജെ പിക്കോ ധാര്‍മികമായി അവകാശമില്ല. ആരോപണം വന്നയുടന്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ ആലോചിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും എം എല്‍ എ സ്ഥാനം രാജി വെക്കാന്‍ തയ്യാറായിരുന്നില്ല.

Latest