Connect with us

Health

ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം

ആന്റി ഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

Published

|

Last Updated

യര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ സാന്നിധ്യം അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് അപസ്മാരം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊടുന്നനെയുണ്ടാകുന്ന നേരിയ വ്യതിയാനമാണ് അപസ്മാരത്തിന് കാരണം. ഇപ്പോള്‍ വിദഗ്ധ ചികിത്സകള്‍ കൊണ്ട് പൂര്‍ണമായി മാറ്റാന്‍ സാധിക്കുന്ന രോഗമാണ് അപസ്മാരം. അപസ്മാരമുള്ളവര്‍ എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങണം. ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക എന്നത് പ്രധാനമാണ്.

 

Latest