Kerala
മലപ്പുറത്ത് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ഥി ലോറിക്കടിയില്‍പെട്ട് മരിച്ചു
ആര്യന്‍ തൊടി സ്വദേശി ഹനീന്‍ അഷ്റഫ് ആണ് മരിച്ചത്
മലപ്പുറം| മലപ്പുറം എടവണ്ണയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറിക്കടിയില്‍പെട്ട് മരിച്ചു. ആര്യന്‍ തൊടി സ്വദേശി ഹനീന്‍ അഷ്റഫ് ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പെട്ടെന്ന് സ്‌കൂട്ടര്‍ ബ്രേക്കിട്ടതോടെ വിദ്യാര്‍ഥി തെറിച്ചുവീഴുകയായിരുന്നു. എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ ഹനീന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.







