Kuwait
കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന; 600 പേർ പിടിയിലായി
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായത്.

കുവൈത്ത് സിറ്റി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭിക്ഷാടകർ ഉൾപ്പെടെ 595 താമസ നിയമ ലംഘകർ പിടിയിലായി. ഫർവാനിയ, ജലീബ് അൽ ശുയൂഖ്, ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, കൈത്താൻ, അഹമ്മദി, മംഗഫ്, മുബാറക് അൽ കബീർ, ഹവല്ലി, സാൽമിയ, മഹ്‌ബൂല മുതലായ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സുരക്ഷാ പരിശോധന നടത്തിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായത്. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇബ്രാഹിം വെണ്ണിയോട്
---- facebook comment plugin here -----