Kuwait
ശക്തമായ സുരക്ഷാ പരിശോധന; കുവൈത്തില്‍ കഴിഞ്ഞ ദിവസം പിടിയിലായത് നൂറോളം നിയമ ലംഘകര്‍
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 99 നിയമ ലംഘകര്‍ പിടിയിലായി. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 30 സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും.

കുവൈത്ത് സിറ്റി | കുവൈത്തില്‍ താമസ നിയമലംഘകര്‍ക്കെതിരെ ശക്തമായ സുരക്ഷാ പരി
ശോധന തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 99 നിയമ ലംഘകര്‍ പിടിയിലായി. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 30 സ്ത്രീകളും ഇവരില്‍ ഉള്‍പ്പെടും. അനധികൃതമായി ക്ലിനിക്കുകളില്‍ ജോലി ചെയ്യുന്ന മൂന്നു പേരും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാജ്യവ്യാപകമായി കനത്ത സുരക്ഷാ പരിശോധനയാണ് അധികൃതര്‍ നടത്തി വരുന്നത്. നിയമം ലംഘിച്ച ആയിരക്കണക്കിന് പ്രവാസികളാണ് ഇതുവരെയുള്ള പരിശോധനയില്‍ പിടിയിലായിട്ടുള്ളത്.
രാജ്യത്തെ സ്വദേശി, വിദേശി ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സുരക്ഷാ പരിശോധന നടത്തിവരുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.