Kerala
മാപ്രാണത്ത് എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ച് പോലീസ്
സംഭവ സമയത്ത് വിമിയുടെ മാതാവും രണ്ട് മക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
തൃശൂര്‍| തൃശൂര്‍ മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
വിമിയുടെ ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. സംഭവ സമയത്ത് വിമിയുടെ മാതാവും രണ്ട് മക്കളുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. വിമി തെരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. കല്ലേറിനെ തുടര്‍ന്ന് മാതാവും മക്കളും ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
നാട്ടുകാര്‍ സ്ഥലത്തെത്തി വിവരം പോലീസില്‍ അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



