Kerala
കൊയിലാണ്ടിയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചു മട്ടന്നൂര്‍ സ്വദേശിനിയായ വീട്ടമ്മ മരിച്ചു
ഇന്ന് രാവിലെ 6.30ഓടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്ക്
കോഴിക്കോട് | കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയുണ്ടായ അപകടത്തില്‍ മട്ടന്നൂര്‍ സ്വദേശിനി ഓമനയാണ് മരിച്ചത്. മട്ടന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ മിനിലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സാരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന മൂന്ന് പേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മെഡിക്കല്‍ കോളേജിലെത്തും മുന്‍പ് ഓമനമരിച്ചു. ഇവരുടെ ബന്ധുക്കളായ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്.
ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.



