Kerala
തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പോലീസ്
ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല.
തിരുവനന്തപുരം| തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. ആര്യന്‍കോട് എസ്എച്ച്ഒയാണ് പ്രതി കൈനി കിരണിന് നേരെ വെടിയുതിര്‍ത്തത്. കിരണ്‍ പോലീസിനുനേരെ കത്തി വീശിയതോടെ എസ്എച്ച്ഒ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് രാവിലെയായിരുന്നു സംഘര്‍ഷം.സംഘര്‍ഷത്തിനിടെ കൈനി കിരണ്‍ ഓടിരക്ഷപെട്ടു.
രണ്ടാഴ്ച മുമ്പും ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ കാണാനെത്തിയപ്പോള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കിരണ്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്.
---- facebook comment plugin here -----


