Kerala
കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തി പ്രസ്താവന; വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ്
വഹാബ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ലീഗ്

തിരുവനന്തപുരം | കേന്ദ്ര മന്ത്രിമാരെ പുകഴ്ത്തി സംസാരിച്ചതില്‍ അബ്ദുല്‍ വഹാബിനോട് വിശദീകരണം ചോദിക്കുമെന്ന് മുസ്ലിം ലീഗ്. വഹാബ് പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന് ലീഗ് വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയുമാണ് വഹാബ് രാജ്യസഭയില്‍ പുകഴ്ത്തിയത്.
വി മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് വഹാബ് രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നത്. കേരളത്തിന്റെ ഡല്‍ഹിയിലെ ബ്രാന്‍ഡ് അംബാസഡറാണ് മുരളീധരനെന്നും അദ്ദേഹത്തിന്റെ കേരളത്തിനെതിരായ പരാമര്‍ശങ്ങളില്‍ വാസ്തവമുണ്ടെന്നും വഹാബ് വ്യക്തമാക്കിയിരുന്നു.
---- facebook comment plugin here -----