Connect with us

uapa case

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു എ പി എ കേസ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുന്നു

യു എ പി എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കാന്‍ പുതിയ ഹരജി നല്‍കി

Published

|

Last Updated

തിരുവനന്തപുരം ‌ | മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യു എ പി എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നു. രൂപേഷിനെതിരായ യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ ഹരജി നല്‍കി. യു എ പി എ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സമര്‍പ്പിച്ച ഹരജിയാണ് പിന്‍വലിക്കുന്നത്. കാരണം വ്യക്തമാക്കാതെയാണ് ഹരജി പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

യു എ പി എക്കെതിരെ കേന്ദ്രത്തില്‍ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് സി പി എം. അതേ പാര്‍ട്ടി തന്നെ യു എ പി എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സി പി എം കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാറിനോട് ഹരജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഈ ഒരു സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കുന്നത്.

കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യു എ പി എ കേസുകളിലായിരുന്നു നടപടി. സെക്ഷന്‍ 3,4 ഉം ആയി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സംസ്ഥാനം പാലിക്കാതെയാണ് യു എ പി എ ചുമത്തയിതെന്നായിരുന്നു ആരോപണം.

 

 

---- facebook comment plugin here -----

Latest