Connect with us

International

റിയാദിൽ ഇന്ന് താരപ്പോര്

മെസിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ

Published

|

Last Updated

റിയാദ് | ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ. സഊദിയിലെ റിയാദിൽ പി എസ് ജിയും ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലുള്ള സഊദി ആൾ സ്റ്റാർ ഇലവനുമാണ് നേർക്കുനേർ വരുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 10.30ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം.

ചാമ്പ്യൻസ് ലീഗിൽ യുവൻ്റസും ബാഴ്‌സലോണയും ഏറ്റുമുട്ടിയ 2020 ഡിസംബറിന് ശേഷം ഇതാദ്യമായാണ് സൂപ്പർ താരങ്ങൾ ഇരുവരും നേർക്കുനേർ വരുന്നത്.
സഊദി ക്ലബുകളായ അൽ നസ്ർ, അൽ ഹിലാൽ ടീമുകളുടെ താരങ്ങളാണ് സഊദി ആൾ സ്റ്റാറിനു വേണ്ടി കളത്തിലിറങ്ങുക. സഊദിയിലെത്തിയ ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്.

അതേസമയം, രണ്ട്‌പേരുടെയും ടീമുകൾ കൊമ്പുകോർത്തപ്പോൾ മെസ്സിക്കായിരുന്നു മുൻതൂക്കം. 16 തവണ മെസ്സിയുടെ ടീം ജയിച്ചപ്പോൾ 11 തവണയാണ് ക്രിസ്റ്റ്യാനോക്ക് ജയിക്കാനായത്. മെസ്സി 22 ഗോളുകളും ക്രിസ്റ്റ്യാനോ 21 ഗോളുകളും അടിച്ചിട്ടുണ്ട്.
പി എസ് ജിയുടെ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ മത്സരം തത്സമയം കാണാം.

---- facebook comment plugin here -----

Latest