Connect with us

ഐ എസ് ആര്‍ ഒയുടെ എസ് എസ് എല്‍ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. മൂന്ന് ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണത്തിനായാണ് ഉപഗ്രഹങ്ങള്‍ അയച്ചിട്ടുള്ളത്.മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് വിക്ഷേപിച്ചത്. രാജ്യം പുതുതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റാണിത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിന് നടന്ന റോക്കറ്റിന്റെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

വീഡിയോ കാണാം

Latest