Ongoing News
ശുഭ്മാന്‍ ഗില്‍ 37ാമത് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ മലയാളി താരം കരുണ്‍ നായറും

മുംബൈ | ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഇനി 25കാരനായ ശുഭ്മാന്‍ ഗില്‍ നയിക്കും. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായാണ് ഇന്ത്യയുടെ 37ാമത് ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ എത്തുന്നത്. ഋഷഭ് പന്താണ് ഉപ നായകന്‍. ബി സി സി ഐയുടേതാണ് പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള 18 അംഗ സ്‌ക്വാഡിനെയും പ്രഖ്യാപിച്ചു. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമില്‍ മലയാളി താരം കരുണ്‍ നായറും ഇടംപിടിച്ചു.
ഐ പി എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ക്യാപ്റ്റനായും പ്ലെയറായും മികച്ച പ്രകടനമാണ് യുവതാരം ശുഭ്മാന്‍ ഗില്‍ നടത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിനെ ദേശീയ ടീമിലേക്ക് തിരികെയെത്തിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നും ഫോമില്‍ കളിക്കുന്ന സായ് സുദര്‍ശനെ ആദ്യമായി ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചു.
ഏകദിന ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച അര്‍ഷ്ദീപ് സിംഗിനേയും ആദ്യമായി റെഡ്ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിച്ചു. എന്നാല്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിടുന്ന മുഹമ്മദ് ഷമിയെ ഒഴിവാക്കി.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.