Connect with us

National

പാകിസ്താനു വേണ്ടി ചാരവൃത്തി; വ്യാപക റെയ്ഡുമായി എന്‍ ഐ എ

ഡല്‍ഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐ എ വന്‍ തിരച്ചില്‍ നടത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). ഇന്നലെ ഡല്‍ഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, അസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 15 ഇടങ്ങളില്‍ എന്‍ഐ എ വന്‍ തിരച്ചില്‍ നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പാക് രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

റെയ്ഡില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍, ധനസംബന്ധമായ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് 12 പേരുടെ അറസ്റ്റാണ് എന്‍ ഐ എ രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റ്.

 

Latest