Connect with us

Uae

അല്‍ ഐനില്‍ ദേശീയ കാര്‍ഷിക കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

20 ശതമാനം ഉത്പാദനക്ഷമതയുള്ള ഫാമുകള്‍ വര്‍ധിപ്പിക്കുക, 25 ശതമാനം ജൈവ ഫാമുകള്‍ വികസിപ്പിക്കുക, 50 ശതമാനം കാര്‍ഷിക മാലിന്യം കുറയ്ക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍.

Published

|

Last Updated

അല്‍ ഐന്‍ | രാജ്യത്തിന്റെ ഹരിത ദര്‍ശനത്തിന്റെ ഭാഗമായി ദേശീയ കാര്‍ഷിക കേന്ദ്രത്തിന്റെയും കാര്‍ഷിക ചരിത്ര മ്യൂസിയത്തിന്റെയും ഉദ്ഘാടനം നടന്നു. കര്‍ഷകരുടെ പുതിയ വിളകള്‍ വികസിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും ഈ കേന്ദ്രം സഹായിക്കും. ഉദ്ഘാടന ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഡോ. അംന അല്‍ ദഹക് സംബന്ധിച്ചു.

20 ശതമാനം ഉത്പാദനക്ഷമതയുള്ള ഫാമുകള്‍ വര്‍ധിപ്പിക്കുക, 25 ശതമാനം ജൈവ ഫാമുകള്‍ വികസിപ്പിക്കുക, 50 ശതമാനം കാര്‍ഷിക മാലിന്യം കുറയ്ക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി മുഹമ്മദ് സഈദ് അല്‍ നുഐമി പറഞ്ഞു. യു എ ഇയിലെ കാര്‍ഷിക പരിവര്‍ത്തനത്തിനുള്ള പ്രധാന കേന്ദ്രമായിരിക്കും ഇത്. കര്‍ഷകര്‍ക്ക് പ്രായോഗിക പരിശീലനം, വിദഗ്ധോപദേശം, ആവശ്യമായ പിന്തുണ എന്നിവ നല്‍കുകയും പങ്കാളിത്തത്തിലൂടെയും ഗവേഷണത്തിലൂടെയും നവീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

യുവജനങ്ങളെ ഈ കാര്‍ഷിക വികസന പ്രക്രിയയുടെ ഭാഗമായി അല്‍ ഐന്‍ അഡ്‌നിക് സെന്ററില്‍ നടന്ന എമിറേറ്റ്സ് കാര്‍ഷിക പ്രദര്‍ശനത്തിന്റെ അവസാനത്തിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയുടെ മികച്ച ഭാവിയിലേക്ക് സര്‍ക്കാര്‍, സ്വകാര്യ മേഖല, അക്കാദമിക് സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര സഹകരണം എന്നിവയെല്ലാം ഒരുപോലെ പ്രധാനമാണെന്ന് ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

 

Latest